മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഒഴിവ്

Share:

കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന  വാമനപുരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. വാമനപുരം, മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല എ്‌നീ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 25നും 45നും മദ്ധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.

യോഗ്യത പ്ലസ്ടു. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യത-പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അതാത് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസില്‍ ജനുവരി 27ന് മുന്‍പ് അപേക്ഷിക്കണം.

Share: