മാനേജമെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്സ്
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജൂലൈ ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ www.src.kerala.gov.in / www. srccc.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്. പി.ഒ, തിരുവനന്തപുരം-695033.
ഫോണ്‍. 0471-2325101,2326101, 9446330827.