സ്‌കോള്‍ കേരള: തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

Share:
സ്‌കോള്‍ കേരള മുഖേന 2018-19 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി കോഴ്‌സിന് രണ്ടാം വര്‍ഷ പ്രവേശനം/പുനഃപ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാകേന്ദ്രത്തിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച് സാക്ഷ്യപ്പെടുത്തണം. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവര്‍ ജൂലൈ 10 നകം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കണം.
Share: