മെഡിക്കൽ ഓഫീസർ (പ്രസൂതി) ഒഴിവ്

Share:

തിരുവനന്തപുരം:  നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ (പ്രസൂതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത: ബി.എ.എം.എസ്, കേരളാ സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ.

പ്രായപരിധി: 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, 5th ഫ്‌ളോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും , സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.
അപേക്ഷ നേരിട്ട് സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് 5 മണി.

Share: