മെഡിക്കല്‍ ഓഫീസര്‍, നഴ്സ് ഒഴിവ്

Share:

കോഴിക്കോട് : നാഷണല്‍ ആയുഷ് മിഷന്റെ വിവിധ പദ്ധതികള്‍ക്കായി ഈ മാസം 23 ന് രാവിലെ 10 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍ – കൗമാരഭൃത്യം മെഡിക്കല്‍ ഓഫീസര്‍ – ബി.എ.എം.എസ് എം.ഡി, കൗമാരഭൃത്യം, നേഴ്സ് – ഒരു വര്‍ഷത്തെ ആയുര്‍വ്വേദ നേഴ്സിംഗ് കോഴ്സ് ഡി.എ.എം.ഇ, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് – ബി.ഒ.ടി/ബി.പി.ടി തുല്യം, യോഗ ഇന്‍സ്ട്രക്ടര്‍ – ആയുഷ് മെഡിക്കല്‍ ബിരുദം/യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, അറ്റന്റര്‍ – പത്താം ക്ലാസ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – പത്താം ക്ലാസ് (കുന്നുമ്മല്‍ ബ്ലോക്ക് നിവാസികള്‍ക്ക് മാത്രം).

കൂടുതൽ വിവരങ്ങൾക്ക് : 0495 2371486.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒഴിവ്

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ –

യോഗ്യത എം.ബി.ബി.എസ്, പി.ജി സൈകാട്രിക് ശമ്പളം 51500, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ – യോഗ്യത എം.ഫില്‍ / പി.ജി.ഡി.പി.എസ്.ഡബ്ല്യ ശമ്പളം 30700. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നവംബര്‍ 19ന് രാവിലെ 10ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം.

കൂടുതൽ വിവരങ്ങൾക്ക് : 0483 2737857.

Share: