മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത – എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്.
പ്രതിമാസ ശമ്പളം 50,000 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ജൂലൈ 16 ന് രാവിലെ 11 മണിക്കകം ഹാജരാകണം.
ഫോണ്‍ : 0495 2350216.