മെഡിക്കൽ ഓഫീസർ ഒഴിവ്

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
എംബിബിഎസ് ആണ് യോഗ്യത. പിജി മെഡിക്കൽ ബിരുദമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ പ്രായം, യോഗ്യത, രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബർ 18 രാവിലെ 10 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 0487 2200311, 2200312.