മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് അഭിമുഖം

Share:

എറണാകുളം: ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ – 2

യോഗ്യത:  ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ

മെഡിക്കല്‍ ഓഫീസര്‍-1

യോഗ്യത: എംബിബിഎസ് ,ടിസിഎംസി രജിസ്‌ട്രേഷന്‍

രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.

Share: