ഗവ. മെഡിക്കല്‍ കോളേജില്‍ അധ്യാപക ഒഴിവ്
പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജില്‍ 13 ഡിപ്പാര്‍ട്ട്‌മെൻറ്കളിലായി ഒഴിവുള്ള പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍,സീനിയര്‍ റസിഡൻറ് തസ്തികകളില്‍ നോട്ടിഫൈ ചെയ്ത 27 ഒഴിവുകള്‍ക്കും, സൈക്കാട്രി വിഭാഗത്തിലേക്ക് അസോസിയേറ്റ് പ്രൊഫസര്‍-ഒന്ന്, പള്‍മണറി മെഡിസിന്‍- പ്രൊഫസര്‍ ഒന്ന്, അസിസ്റ്റൻറ് പ്രൊഫസര്‍ -ഒന്ന് തസ്തികകളിലേക്കും കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജൂലൈ 30നകം ഡയറക്ടര്‍ ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് -വിലാസത്തില്‍ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും.
ഫോണ്‍:9447828773