മെഡിക്കല്‍ ഓഫീസര്‍, സിവില്‍ സര്‍ജന്‍
തൃശൂർ : ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ് സ
ര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ജനുവരി 27 ന് വൈകീട്ട് 5 മണിക്ക് മുന്‍പ് ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി (എംബിബിഎസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍/ ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം.
ജനുവരി 30 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം.