മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനുള്ള തത്സമയ കൂടിക്കാഴ്ച സെപ്തംബര്‍ 10 ന് രാവിലെ 10ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ല്‍ വെച്ച് നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതഃ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.