മെഡിക്കൽ കോളേജിൽ ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താത്കാലിക തസ്തികയിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ഇൻസ്ട്രുമെൻറ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്ട്രോണിക്സിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷ അപ്രൻറീസ് കോഴ്സ് അല്ലെങ്കിൽ രണ്ട് വർഷത്തെ സെൻട്രൽ സ്റ്റെൈറൽ സപ്ലൈ വകുപ്പ് ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.