മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്) , ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള 18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 30 വൈകിട്ട് നാലിന് മുമ്പായി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി- 685561 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 04864 224399.