കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ – 2020
യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്-2020ന് അപേക്ഷ ക്ഷണിച്ചു. 559 ഒഴിവുകളാണുള്ളത് . തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ): 300
ജൂനിയര്‍ ഹെല്‍ത്ത് സ്കെയില്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ്): 182
അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍(ഓര്‍ഡനന്‍സ് ഫാക്ടറി ഹെല്‍ത്ത് സര്‍വീസസ്): 66
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍): 04
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് ( ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന്): 07 – എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: എംബിബിഎസ് പരീക്ഷാ ജയം. നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 32 വയസു തികയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരം ഇളവ്.
ഫീസ്: 200 രൂപ.
സ്ത്രീകള്‍ക്കും പട്ടികജാതി/ വര്‍ഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്നവെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.