മെഡിക്കല്‍ ഓഫീസര്‍ നിയമനം

Share:

പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ബി എന്‍ വൈ എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഐ എസ് എമ്മില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അവസരം.

പ്രായപരിധി 18-40. താല്‍പര്യമുള്ളവര്‍ പേര്, വയസ്സ്, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 27 ന് രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ടയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share: