മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 29 പകൽ രണ്ടിന് തൃശൂർ പൂത്തോൾ കോട്ടപ്പുറം ചേലാട്ട് ലൈനിലുളള വയോമിത്രം പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 8943354045, 9349188887.