മീഡിയ അക്കാദമിയില്‍ ഗ്രാഫിക് ഡിസൈനര്‍

238
0
Share:

ആലപ്പുഴ: കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ക്കായി താത്പര്യപത്രം ക്ഷണിച്ചു.

ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്‌റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താത്പര്യപത്രം ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചു മണിക്കു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ.&പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Share: