എം സി ആർ ടി: അപേക്ഷ ക്ഷണിച്ചു

Share:

ചാലക്കുടി:   പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എം സി ആർ ടി തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (Any Degree with B.Ed) അപേക്ഷ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളുകളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ അപേക്ഷിക്കുക. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ്‌ 5ന് മുമ്പായി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി-680307 എന്ന വിലാസത്തിൽ അയക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2023 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക.

കരാർ കാലാവധിയിൽ 32,560 രൂപ പ്രതിമാസ വേതനമായി ലഭിക്കും.

ഫോൺ: 0480-2706100

Tagsmcrt
Share: