എം.സി.എ റഗുലര്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018-19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .
പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ, ബിരുദതലത്തിലോ പഠിച്ച് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുളള ഡിഗ്രി പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്.ഇ.ബി.സി വിഭാഗക്കാരും അംഗവൈകല്യമുളളവരും 45 ശതമാനം മൊത്തം മാര്‍ക്ക് നേടിയാല്‍ മതി. എസ്.സി/എസ്.ടി വിഭാഗക്കാര്‍ ഡിഗ്രി പരീക്ഷാ പാസായാല്‍ മതിയാകും.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷാ നമ്പരും, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പരും ഉപയോഗിച്ച് ജൂണ്‍ 22 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 21 വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാല് മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രികൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും. പ്രിന്റൗട്ട് എടുത്ത അപേക്ഷാ ഫോമിനോടൊപ്പം ചെല്ലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും~സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ജൂണ്‍ 23ന് വൈകിട്ട് അഞ്ച് മണിക്ക് എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471 2560360, 361, 362, 363, 364, 365.