മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.
ബിരുദവും പിജിഡിസിഎ/കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയും മലയാളം കംപ്യൂട്ടിംഗില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രായപരിധി 30 വയസ്. 9000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
താത്പര്യമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 11ന് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0468 2223983.