എം ബിഎ പ്രവേശനം : ഓണ്‍ലൈനായി അപേക്ഷിക്കാം

259
0
Share:

കേരളത്തിലെ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം ബിഎ 2018-19 പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2018 ഫെബ്രുവരി നാലിന് നടത്തും.
കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജനുവരി 19 വരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ചു മണിവരെയുമാണ്.
കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ കേരളത്തില്‍ എം ബിഎ പ്രവേശനം ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kmatkerala.in
ഫോൺ: 0471-2335133, 8547255133.

Share: