ഇ സി ജി ടെക്നീഷ്യൻ ഒഴിവ്

Share:

തൃശൂര്‍:  ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിനം 740 രൂപ (പ്രതിമാസം 19980 ഏറ്റവും കൂടിയ തുക) വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രു. 4ന് രാവിലെ 10 നു മുന്‍പ് എത്തിച്ചേരുക. അപേക്ഷ ഫോറം വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmctsr.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: