എം ബി എ പഠിക്കാൻ
ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം (ഐപിഎം) പ്ലസ്ടു വിദ്യാർഥികൾക്കു എം ബി എ പഠിക്കാൻ സൗകര്യം ഒരുക്കുന്നു.മുന്നിൽ ഇന്ത്യയിലെ മുൻനിര മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് ഇൻഡോർ ഐഐഎം . 2011ലാണ് ആദ്യ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ മിടുക്കർക്കു മികച്ച പ്ലേസ്മെന്റ് ലഭിച്ചത് കോഴ്സിന്റെ മികവിനു തെളിവായി.
തുടക്കത്തിലേ സ്പെഷലൈസേഷനിലേക്കു പോകുന്ന പരമ്പരാഗത രീതി വിട്ട് മാനവിക വിഷയങ്ങളും സാമൂഹ്യ ശാസ്ത്ര പാഠങ്ങളും ഉൾക്കൊള്ളിച്ചുള്ള പാഠ്യ പദ്ധതിയാണു കോഴ്സിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയ്ക്കും കരിക്കുലത്തിൽ ഇടംനൽകിയിട്ടുണ്ട്. ആദ്യ മൂന്നു വർഷം ഇങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ നീങ്ങുന്ന പഠനം അവസാന രണ്ടു വർഷം ഐഐഎമ്മിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ രീതിയിലെത്തും.
പഠനകാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് നിഷ്കർഷിക്കുന്ന നിലവാരം പുലർത്തുന്നവർക്കു മാത്രമേ പ്രമോഷൻ ലഭിക്കുകയുള്ളു. അഞ്ചു വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് ബിരുദം നൽകും.
അഞ്ചു വർഷത്തെ കോഴ്സ് 15 ടേം ആയി വിഭജിച്ചിരിക്കുന്നു.
ഒരു ടേം മൂന്നു മാസമാണ്. കോഴ്സിന്റെ 40 ശതമാനം മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ലോജിക്, കംപ്യുട്ടർ സയൻസ്, ലിറ്ററേച്ചർ, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, നാച്വറൽ സയൻസ്, കല, സോഫ്റ്റ് സ്കിൽസ് തുടങ്ങിയവയ്ക്കായി മാറ്റിവച്ചിരിക്കുന്നു.
രണ്ടാം മൊഡ്യൂളിലാണു ശരിക്കുള്ള മാനേജ്മെന്റ് വിഷയങ്ങളായ അക്കൗണ്ടിംഗ്, ഫിനാൻസ്, ഓർഗനൈസേഷണൽ ബിഹേവിയർ, ഓപ്പറേഷൻസ് ആൻഡ് സർവീസ് മാനേജ്മെന്റ്, ഇക്കണോമിക്സ്, മാർക്കറ്റിംഗ്, ഐടി, കമ്യൂണിക്കേഷൻ, ലീഗൽ ആസ്പക്ട്സ് ഓഫ് ബിസിനസ്, എത്തിക്സ്, കോർപറേറ്റ് ഗവേണൻസ്, ഇന്റർനാഷണൽ ബിസിനസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിവിധ സ്ഥാപനങ്ങളിൽ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടായിരിക്കും.
യോഗ്യത
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 60 ശതമാനം (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്) മാർക്കു നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യരായവരെ അഭിരുചി പരീക്ഷ നടത്തിയാണു തെരഞ്ഞെടുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവർക്കും 2018 ജൂണ്‍ 30നുമുന്പ് ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം 2018 ജൂലൈ 30നു 20 വയസ് കവിയരുത്.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഇന്റർവ്യു എന്നിവ നടത്തിയാണു തെരഞ്ഞെടുപ്പ്.
മേയ് 11നാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണു പരീക്ഷാ കേന്ദ്രങ്ങൾ. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി- എംസിക്യു, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി-ഷോർട്ട് ആൻസർ, വെർബൽ എബിലിറ്റി-എംസിക്യു എന്നിവയിൽ 40 ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി 120 മിനിറ്റ് ദൈർഘ്യമുള്ളതാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ശരി ഉത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.ഇതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യുവിനും ക്ഷണിക്കും. ആകെ 120 സീറ്റുകളാണുള്ളത്.
കോഴ്സിന്റെ ആദ്യ മൂന്നു വർഷം പ്രതിവർഷം 4,00,000 രൂപയാണു ഫീസ്. തുടർന്നുള്ള കാലയളവിൽ ഐഐഎമ്മിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിനുള്ള ഫീസ് നൽകണം.
ഏപ്രിൽ 18നകം അപേക്ഷിക്കണം. 3000 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് 1500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.iimidr.ac.in ഫോൺ :0731 2439686/687.
ഫാമിലി ബിസിനസിൽ എംബിഎ
കൽപ്പിത സർവകലാശാല പദവിയുള്ള നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കീഴിലുള്ള പ്രവീണ്‍ ദലാൽ സ്കൂൾ ഓഫ് എന്റർപ്രണർഷിപ് ആൻഡ് ഫാമിലി ബിസിനസ് മാനേജ്മെന്റ് നടത്തുന്ന ഫാമിലി ബിസിനസ് പ്രോഗ്രാമാണ് മറ്റൊരു ഇന്റഗ്രേറ്റഡ് എംബിഎ.
അഞ്ചു വർഷത്തെ കോഴ്സിന് പ്ലസ്ടു കഴിഞ്ഞവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ആകെ 60 സീറ്റുകൾ.
ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഓണ്‍ലൈനായി മേയ് 13നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 3000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : www.nmims.edu
യുജിഎടി മെയ് 12-നു
ഇന്റഗ്രേറ്റഡ് എംബിഎ കോഴ്സ് അഡ്മിഷന് ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന പരീക്ഷയാണ് അണ്ടർ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (യുജിഎടി). ഇന്റഗ്രേറ്റഡ് എംബിഎ, ബിബിഎ, ബിസിഎ, ബിഎച്ച്എം കോഴ്സുകളിലേക്കുള്ള തുല്യതാ പരീക്ഷയാണ് യുജിഎടി. പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും യുജിഎടിയിൽ പങ്കെടുക്കാം.
ഇക്കൊല്ലത്തെ യുജിഎടി മേയ് 12 നാണ്. പേപ്പർ അധിഷ്ഠിത പരീക്ഷ മാത്രമാണുള്ളത്. മേയ് നാലിനകം അപേക്ഷിക്കണം. 650 രൂപയാണ് അപേക്ഷാ ഫീസ്. 58 സ്ഥാപനങ്ങൾ യുജിഎടി സ്കോർ അഡ്മിഷനു പരിഗണിക്കുന്നുണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍:011 24645100, 43128100. വെബ്സൈറ്റ്: https:// apps.aima.in/ugat2018.
ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി
അന്തർദേശീയ നിലവാരത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ ജിൻഡാൽ ഗ്ലോബൽ ബിസിനസ് സ്കൂൾ നടത്തുന്ന ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമിന് 60 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് യോഗ്യത. യുജിഎടിക്കു പുറമേ ജിൻഡാൽ ഗ്ലോബൽ ബിസിനസ് സ്കൂൾ അഡ്മിഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകും. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
3.50 ലക്ഷം രൂപയാണ് ഒരു വർഷത്തെ കോഴ്സ് ഫീസ്.
മേയ് 31നകം അപേക്ഷിക്കണം.
ഒബ്ജക്ടീവ് മാതൃകയിൽ 120 ചോദ്യങ്ങൾ അടങ്ങിയതാണ് ജെസാറ്റ്. ഇംഗ്ലീഷ് വെർബൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവിയിൽ നിന്നും 40 മാർക്കിന്റെ വീതം ചോദ്യങ്ങൾ ഉണ്ടായിരിക്കും.
മാതൃകാ ചോദ്യ പേപ്പർ വെബ് സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍:18001234343, 911303057888. വെബ്സൈറ്റ്: http://www.jgbs.edu.in/bbaadmissions