മേട്രൺ കം റസിഡൻറ് ട്യൂട്ടർ ഒഴിവ്

എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രാത്രികാല മേൽനോട്ടത്തിനായി മേട്രൺ കം റസിഡൻറ് ട്യൂട്ടറെ ആവശ്യമുണ്ട്.
കരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് വരെയാണ് നിയമനം.
യോഗ്യത : ബിരുദവും ബി.എഡും.
പ്രവൃത്തി സമയം; വൈകീട്ട് നാലു മുതൽ രാവിലെ 8 വരെ .
പ്രതിമാസ ഹോണറേറിയം: 12,000 രൂപ.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 24 ന് അഭിമുഖത്തിന് ഹാജരാകണം.
കാക്കനാട് സിവിൽ സ്‌റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11 മുതൽ ഒന്നു വരെ യാണ് അഭിമുഖം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികന ഓഫീസുമായോ ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസുമായോ ബന്ധപ്പെടാം.
ഫോൺ : 0484 2422256.