മേട്രണ്‍ കം റസിഡൻറ് ട്യൂട്ടര്‍ നിയമനം

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (ആണ്‍കുട്ടികള്‍ക്കായുള്ള) മേട്രണ്‍ കം റെസിഡൻറ് ട്യൂട്ടറെ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം.
താത്കാലിക നിയമനമാണ്.
നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബര്‍ 21 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 8547630126.