മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അഴീക്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് താമസക്കാരായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രായം : 18 നും 40 ഇടയിൽ
ഹോണറേറിയം: പ്രതിമാസം 12,000 രൂപ.
താൽപര്യമുള്ളവർ ജനുവരി 23ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.