മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് – ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം: 2023-24 അധ്യയന വർഷം കാഞ്ഞിരംകുളം ഗവ. കോളജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു.
കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി ഹാജരാകണം.
മാത്തമാറ്റിക്സ് അഭിമുഖം മെയ് 24ന് രാവിലെ 10നും കമ്പ്യൂട്ടർ സയൻസ് അഭിമുഖം 29ന് രാവിലെ 10നും ഫിസിക്സ് 29ന് രാവിലെ 11 മണിക്കുമാണ്.