മാനേജര്‍ (ഫിനാന്‍സ്) : ജോലി ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത: ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സിഎ/ഐസിഡബ്ലിയുഎ യും സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ്, അക്കൗണ്ട് മേഖലയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
പ്രായപരിധി: 18-45 (ഇളവുകള്‍ അനുവദനീയം)
ശമ്പളം: 42500-87000/-

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസറ്റ് 26-നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

Share: