മാനേജ്മെന്റ് ട്രെയിനി: കോൾ ഇന്ത്യയിൽ 588 ഒഴിവുകൾ
കോൽക്കത്ത : മാനേജ്മെന്റ് ട്രെയിനികളുടെ 588 ഒഴിവുകളിലേക്ക് കോൾ ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 2021ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
ഇലക്ട്രിക്കൽ: 177
യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണികസ്, ഇലക്ട്രോണിക്സ് ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്)
മൈനിംഗ്: 253
യോഗ്യത: 60 ശതമാനം മാർക്കോടെ മൈനിംഗിൽ ബിഇ/ബിടെക്/ബിഎസ്സി.
മെക്കാനിക്കൽ- 134
യോഗ്യത: 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്)
സിവിൽ- 57
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്)
ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്- 15
യോഗ്യത: 60 ശതമാനം മാർക്കോടെ ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്)
ജിയോളജി-12
യോഗ്യത: 60 ശതമാനം മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോ ഫിസിക്സ് എംഎസ്സി/എംടെക്.
പ്രായപരിധി: 30 വയസ്. 2021 ഓഗസ്റ്റ് നാല് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒബിസി വിഭാഗത്തിന് മൂന്നും എസ്സി, എസ്ടി വിഭാഗത്തിന് അഞ്ചും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 1000 രൂപ
അപേക്ഷിക്കേണ്ട വിധം: www.coalindia.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 09