സൗജന്യ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകൾ

Share:

തിരുവനന്തപുരം:സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സർക്കാർ സ്ഥാപനമായ ഫുഡ്/ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകൾ നടത്തുന്നു. കുക്കറി, ബേക്കറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം.
സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.
യോഗ്യത : ചുരുങ്ങിയത് പത്താം ക്ലാസ് പാസായിരിക്കണം.
പ്രായം : 18 വയസ് തികഞ്ഞിരിക്കണം.
അപേക്ഷാഫോം അതത് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി നേരിട്ട് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 5 വൈകിട്ട് അഞ്ചുവരെ.
കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടറേറ്റ് – 0471-2310441, തിരുവനന്തപുരം- 0471 2728340, കൊല്ലം- 0474 2767695, കോട്ടയം- 0481 2312504, തൊടുപുഴ- 0486 2224601, ചേർത്തല- 0478 2817234, കളമശ്ശേരി- 0484 2558385, തൃശ്ശൂർ- 0487 2384253, പെരിന്തൽമണ്ണ- 0493 3295733, തിരൂർ- 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ- 0497 2706904, ഉദുമ- 0467 2236347.
വെബ്സൈറ്റ്: www.fcikerala.org

Share: