മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്
മാലിയിലെ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരെയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്.
22 നും 30 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
മിഡ് വൈഫ് തസ്തികക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം.
ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ norka.maldives@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.