മെയിൽ കെയർ ടേക്കർ ഒഴിവ്

തൃശൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ കെയർ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ജനറൽ, ഈഴവ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം.
ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയോ ജൂവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലോ ഉള്ള ചൈൽഡ് കെയർ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗീവർ അല്ലെങ്കില്‍ കെയർ ടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, മികച്ച ശാരീരിക ക്ഷമത എന്നിവ ഉണ്ടായിരിക്കണം. പ്രായം 18 നും 40 നും മധ്യേ.
വനിതകളും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരും അപേക്ഷിക്കേണ്ടതില്ല. ജനുവരി 14നകം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം