മലബാര്‍ സിമന്‍റ്സിൽ എഞ്ചിനീയറിംഗ് ഒഴിവുകൾ

Share:

മലബാര്‍ സിമന്‍റ്സിൽ ജനറല്‍ മാനേജര്‍, അസി.എന്‍ജിനീയര്‍/ട്രെയിനി തസ്തികകളിലേക്ക് ലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ മാനേജരുടെ ഒഴിവ് വര്‍ക്സ്, കൊമേഴ്സ്യല്‍ വിഭാഗങ്ങളിലും അസിസ്റ്റന്‍റ് എന്‍ജിനീയര്‍/വിഭാഗത്തിലുമാണ്.
ജനറല്‍ മാനേജര്‍(കൊമേഴ്സ്യല്‍)
യോഗ്യത : എഞ്ചിനീയറിംഗ് ബിരുദവും എം.ബി എ യും. അല്ലെങ്കില്‍ സയന്‍സ്/കൊമേഴ്സ്‌ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എം.ബി.എ യും. 18 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജനറല്‍ മാനേജര്‍(വര്‍ക്സ്)
യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ്ങിൽ ബിരുദം/മാനേജ്മെന്‍റിൽ ബിരുദം/ഡിപ്ലോമ അഭിലഷണീയം. 18 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജനറൽ മാനേജര്‍(ഫിനാന്‍സ്)
യോഗ്യത : ബിരുദവും എ.സി.എ/എ.ഐ.സി.ഡബ്ല്യു.എയും.എ.സി.എസ് അഭിലഷണീയം. 18 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്‍റ് എന്‍ജിനീയര്‍(മെക്കാനിക്കല്‍)/ട്രെയിനി(എസ്.ടി വിഭാഗക്കാ൪)
യോഗ്യത : മെക്കാനിക്കൽ എഞ്ചിനീയറിങ്ങില്‍ ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായം: ജനറൽ മാനേജ൪ തസ്തികയിൽ 54 വയസും അസിസ്റ്റന്‍റ് എന്‍ജിനീയ൪ (മെക്കാനിക്കല്‍)/ട്രെയിനി തസ്തികയില്‍ 41 വയസുമാണ് ഉയര്‍ന്ന പ്രായം.
കൂടുതൽ വിവരങ്ങള്‍ www.malabarcements.com എന്ന വെബ് സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10

Share: