ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സിൽ അപ്രന്‍റിസ്

Share:

ഭോപ്പാലിലെ ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബി.എച്ച്.ഇ.എല്‍)-ട്രേഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 750 ഒഴിവുകളാണുള്ളത് .
ഇലക്ട്രീഷ്യന്‍-155, ഫിറ്റര്‍-217, മെഷിനിസ്റ്റ് കൊമ്പോസൈറ്റ്-102,വെല്‍ഡര്‍(ഗ്യാസ് & ഇലക്ട്രിക്)-108, ടര്‍ണ൪-53, കമ്പ്യൂട്ടര്‍(കോപ്പ/പാസാ)-36, ഡ്രാഫ്റ്റ്സ്മാന്‍(മെക്കാനിക്)-15, ഇലക്ട്രോണിക് (മെക്കാനിക്)-13, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-17, മെഷിനിസ്റ്റ് ഗ്രൈന്‍ഡ൪-10, മേസന്‍-5, പെയിന്‍റ൪ (ജനറല്‍)-7, കാര്‍പ്പെന്‍റ൪-4, പ്ലംബര്‍-8

യോഗ്യത : പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ 60% മാര്‍ക്കോടെ നേടിയ ഐ.ടി.ഐ യും (എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി) ആണ് യോഗ്യത.
മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്ന അഭിമുഖം വഴി ആയിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്‌ ഇല്ല.
ശമ്പളം: 7982 രൂപ
ഓണ്‍ലൈ൯ ആയി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.bhelpssr.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഫെബ്രുവരി 3

Share: