ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തിരഞ്ഞെടുക്കുന്നു
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസ്, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്ഥിര താമസക്കാര പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിട്ടുളളവരും 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ആയി ലഭിക്കും. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയാന്‍ പാടില്ല. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഹോണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ടുകള്‍ക്ക് വിധ്യേവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്കുമാണ്. അപേക്ഷാ ഫോറം മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസ്, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0485-2814957, 9496070360, 9496070361 നമ്പരുകളില്‍ ബന്ധപ്പെടാം.