ആ​യു​ർ​വേ​ദ പഠനം : ഇപ്പോൾ അപേക്ഷിക്കാം

Share:

കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​നു വേ​ണ്ടി ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ​ നടത്തുന്ന എ​ഐ​എ​പി​ജി​ഇ​ടി പ​രീ​ക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.. ആ​യു​ർ​വേ​ദ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എം​ഡി/​എം​എ​സ്/ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ല​മോ​ കോ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​നു​ള്ള ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് ഓ​ൾ ഇ​ന്ത്യാ ആ​യു​ഷ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (എ​ഐ​എ​പി​ജി​ഇ​ടി) ആ​യു​ർ​വേ​ദ​ത്തി​നു പു​റ​മേ ഹോ​മി​യോ​പ്പ​തി, സി​ദ്ധ, യു​നാ​നി പി​ജി കോ​ഴ്സു​ക​ൾ​ൾ​ക്കും ഈ ​പ​രീ​ക്ഷ വ​ഴി​യാ​ണ് പ്രവേശനം. ജൂ​ണ്‍ 24ന് 20 ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പരീക്ഷ ന​ട​ത്തും.

ബി​എ​എം​എ​സ്, ബി​യു​എം​എ​സ്,ബി​എ​സ്എം​എ​സ്,ബി​എ​ച്ച്എം​എ​സ് പാ​സാ​യ​വ​ർ​ക്കും ഒ​രു വ​ർ​ഷ​ത്തെ ഇ​നന്‍റേണ്‍​ഷി​പ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് 2000 രൂ​പ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

പൂ​ർ​ണ​മാ​യും കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യാ​ണ്. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ നി​ന്നും 100 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ​രീ​ക്ഷ.

മേ​യ് നാ​ലു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ജൂ​ലൈ 19ന് ​പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.aiapget.com, www.aiia.co.in , www.ayush.gov.in

Share: