ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം

Share:

തിരുവനന്തപുരം: കേരള ലോകായുക്തയിൽ അസിസ്റ്റൻറ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), റിക്കാർഡ് കീപ്പർ (23,700-52600) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

Share: