ലൈബ്രേറിയന്‍ ഒഴിവ്

കാസര്‍കോട് : മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച ലൈബ്രറി സയന്‍സ് കോഴ്സ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഈ മാസം 23ന് രാവിലെ 11ന് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഹാജരാകണം.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഫോണ്‍: 04994 250226