ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഒഴിവുകള്‍
കണ്ണൂര്‍ : ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലയില്‍ തുടങ്ങിയ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റൻറ് , റിസപ്ഷനിസ്റ്റ്/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡൻറ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ഓഫീസ് അസിസ്റ്റൻറ് , റിസപ്ഷനിസ്റ്റ്/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍എന്നീ തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.
എസ് എസ് എല്‍ സിയാണ് ഓഫീസ് അറ്റന്‍ഡൻറിൻറെ യോഗ്യത.
പ്രായപരിധി 2023 ഫെബ്രുവരി 28ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പ്രായപരിധി 2023 ഫെബ്രുവരി 28ന് 60 വയസ് കവിയരുത്.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സംസ്ഥാന നിയമസേവന അതോറിറ്റിയുടെ www.kelsa.nic.in ല്‍ ലഭിക്കും. കൂടാതെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസ്, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഓരോ തസ്തികക്കും വ്യത്യസ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ നിയമ സേവന അതോറിറ്റിയുടെ തലശ്ശേരി ഓഫീസില്‍ മാര്‍ച്ച് 30ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം