ലീഗല്‍ അസിസ്റ്റൻറ് : താല്‍ക്കാലിക നിയമനം

Share:

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റൻറ്മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: എൽഎൽബി, പഠനം കഴിഞ്ഞ് എൻറോൾമെൻറ് പൂർത്തിയാക്കിയ നിയമബുരുദധാരികൾ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിൻറെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന.

പ്രായം:  21 -35 വയസ്സ്.
നിയമനകാലാവധി-2 വര്‍ഷം,
ഓണറേറിയം പ്രതിമാസം-20000/-
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എൻ റോ ൾമെൻ റ് സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 6783020 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം.

അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കൂടുതൽ വിവരങ്ങൾക്ക് :0495 2370379 , 2370657

Share: