ലീഗൽ കൗൺസിലറെ നിയമിക്കുന്നു

Share:

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  എൽ.എൽ.ബി യും അഭിഭാഷക പരിചയവും  .

പ്രായം: 23- 45

വേതനം: പ്രതിമാസം 10,000 രൂപ .

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം.

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org

Share: