ലീഗൽ അസിസ്റ്റൻറ് : 12 വരെ അപേക്ഷിക്കാം

Share:

തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ ലീഗൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ മൂന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം
അഡ്വക്കേറ്റായി എൻറോൾ ചെയ്തിരിക്കണം.
യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ
ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അവസാന തിയതി: ജൂൺ 12
അപേക്ഷകൾ പരിശോധിച്ചതിനുശേഷം ഇന്റർവ്യൂ തിയതി അറിയിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

Share: