കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെൻറ് ലക്ചറര്‍

224
0
Share:

തിരുഃ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെൻറ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
60 ശതമാനം മാര്‍ക്കില്‍ കുറയാതെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഒരു വിഷയമായി പഠിച്ച എംബിഎ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എംസിഎ ബിരുദവും ബിസിനസ് മാനേജ്മന്റില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജി ഡിപ്ലോമ അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദവും ബിസിനസ് മാനേജ്മന്റില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജി ഡിപ്ലോമ ഇവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ട് രാവിലെ 10.30ന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: