അധ്യാപക ഒഴിവ്

155
0
Share:

തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ (ഗ്രാഫിക്സ്) തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. പെയിന്റിംഗിലെ ബിരുദത്തിന് തത്തുല്യമായ ഡിപ്ലോമയും പരിഗണിക്കും.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

Share: