ലോഞ്ച് പാഡ് – സംരംഭകത്വ വര്‍ക്ഷോപ്പ്
എറണാകുളം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെൻറ് സംരംഭകന്‍/സംരംഭക ആകാന്‍ ജനുവരി എട്ട് മുതല്‍ 12 വര കിഡ് ക്യാമ്പസില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിൻറെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകൻറെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും.
http://kied.info/training-calender/ ല്‍ ജനുവരി മൂന്നിനകം അപേക്ഷിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്.
ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000. .
ഫോണ്‍ 0484 2532890, 2550322, 9605542061.