പോളിടെക്‌നിക് പ്രവേശനം

Share:

തിരുഃ ഐ. എച്ച്. ആർ. ഡി. ക്കു കീഴിൽ പ്രവർത്തിക്കുന്ന പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ 2023- 2024 അധ്യയനവർഷം ബയോ മെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്കും, ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ടും സ്‌പോട്ട് അഡ്മിഷൻ വഴി ഓഗസ്റ്റ് 14 മുതൽ പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവർ രക്ഷകർത്താവുമായി, ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിൽ നേരിട്ട് എത്തണം.

+2 SCIENCE/ VHSE/ ITI / KGCE കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്കും പത്താം ക്ലാസ് പാസ്സായവർക്ക് ഒന്നാം വർഷത്തിലേക്കും പ്രവേശനം നേടാം. SC/ST/OEC/OBC (H) വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യവും ഹോസ്റ്റൽ ഫീസും ലഭിക്കും. ഫോൺ: 9947130573, 9447847816, 9446073146

Share: