“ലാൻലോ , ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ആത്‌മവിശ്വാസം വർദ്ധിപ്പിക്കും “
- ഡയറൻ ഹോളണ്ട് , CEO , LANLO, UK
ലോകമെമ്പാടുമുള്ള കുട്ടികളിൽ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും വിധമാണ് ലാൻലോ ( LANLO ) ആപ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലാൻലോ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഡയറൻ ഹോളണ്ട് അഭിപ്രായപ്പെട്ടു.
ഇരുനൂറ് വർഷത്തോളം ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക് ഇപ്പോഴും ഇന്ത്യക്കാരുടെ ഇംഗ്ലീഷിൽ വിശ്വാസമില്ല എന്നുവേണം കരുതാൻ. അതുകൊണ്ടാണ് യു കെ യിലും അമേരിക്കയിലും കാനഡയിലും മറ്റും പഠിക്കാനും ജോലിനേടാനും ശ്രമിക്കുന്നവരോട് ഐ ഇ എൽ ടി എസ് ( IELTS ) പരീക്ഷയിൽ നിശ്ചിത ശതമാനം സ്കോർ നേടാൻ അവർ ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷ ശരിയായ രീതിയിൽ മനസ്സിലാക്കാനും സംസാരിക്കാനും ഐ ഇ എൽ ടി എസ് പരീക്ഷയിൽ ഉന്നത വിജയം നേടാനും ലാൻലോ ആപ് തീർച്ചയായും സഹായിക്കും. കഴിഞ്ഞ 38 വർഷങ്ങളായി ഇന്ത്യയിലെയും വിദേശത്തെയും കുട്ടികളെ തൊഴിൽ – വിദ്യാഭ്യാസ മേഖലയിൽ ശരിയായ രീതിയിൽ നയിക്കാൻ കഴിഞ്ഞ ‘കരിയർ മാഗസി’നുമായി ലാൻലോ കൂട്ടുചേരുന്നത് ഇന്ത്യൻ സമൂഹത്തിനു ലാൻലോ ആപ് പരമാവധി പ്രയോജനപ്രദമാകുന്നതിന് വേണ്ടിയാണെന്ന് ഡയറൻ ഹോളണ്ട് വ്യക്തമാക്കി.
ശരിയായ ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനും , പരിശീലിക്കുന്നതിനും പറയുന്നതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള ആധുനിക സൗകര്യം ഉപയോഗിച്ച് തയ്യാറാക്കിയതാണ് ലാൻലോ അപ് . ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വളരെ പ്രയോജനം ചെയ്യും വിധമാണ് ലാൻലോ ആപ് രുപകല്പന ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്ന നിരവധി ഭാഷാ വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കാൻ വൈദഗ്ധ്യം നേടിയ അനേകം യുവതീ യുവാക്കളുടെയും ദീർഘകാലത്തെ പ്രവർത്തനങ്ങളാണ് ലാൻലോ ആപ്പിന് പിന്നിലുള്ളത്. ലോകമെമ്പാടുമുള്ളവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ അത് എത്തിച്ചു കൊടുക്കുന്നതിനാണ് തൊഴിൽ വിദ്യാഭ്യാസ രംഗത്തോട് പ്രതിബദ്ധത തെളിയിച്ചിട്ടുള്ള ‘കരിയർ മാഗസിൻ’ പോലുള്ള സ്ഥാപനങ്ങളുമായി ലാൻലോ ലിമിറ്റഡ് കരാറിലേർപ്പെട്ടിരിക്കുന്നത്.
ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ മൂന്ന് കാര്യങ്ങളാണ് വേണ്ടത്- ഡയറൻ ഹോളണ്ട് പറയുന്നു : ക്ഷമ, സമയം , ശരിയായി പറഞ്ഞുകൊടുക്കാനുള്ള സൗകര്യം. ക്ഷമയും സമയവും നിങ്ങൾക്കുണ്ടെങ്കിൽ അത് ഏറ്റവും ഭംഗിയായി പറഞ്ഞുതരുന്ന ആപ് ളി ക്കേഷനാണ് ‘ലാൻലോ ആപ് ‘.
ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്നവരുമായി സംസാരിക്കുക, കേൾക്കുക, പഠിക്കുക. ശരിയായ ഇംഗ്ലീഷ് പഠിക്കാനും സംസാരിക്കാനും കേൾക്കാനും ഉള്ള അവസരം ദിവസം മുഴുവൻ ലഭിക്കുന്നു എന്നുള്ളതാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ലാൻലോ ഓരോ വിദ്യാർഥിക്കും നൽകുന്നത്. – ഡയറൻ ഹോളണ്ട് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക.