ലാൻറ് യൂസ് ബോര്‍ഡില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ എട്ടിന്

Share:

പാലക്കാട്: സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശ്ശൂരിലെ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറസ്റ്റൊറേഷന്‍ പ്രോജക്ട് എന്നിവ തയ്യാറാക്കുന്നതിന് ടെക്നിക്കല്‍ അസിസ്റ്റന്റ,് പോജക്ട് സയന്റിസ്റ്റ് (ഇ.വി.എസ്.), ജി.ഐ.എസ്. ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.

ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് എം.എസ്.സി. ജിയോളജി ഫസ്റ്റ് ക്ലാസാണ് യോഗ്യത. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള മൂന്ന് വര്‍ഷത്തെ പ്രൃത്തി പരിചയം നിര്‍ബന്ധം. കൂടാതെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ക്യു.ജി.ഐ.എസ് ഉപയോഗിച്ച് ജിയോ സ്പേഷ്യല്‍
ക്യാംപെയിന്‍ ഡാറ്റ നിര്‍മ്മാണവും വിശകലനവും ചെയ്യാനുളള പ്രാവീണ്യവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

പോജക്ട് സയന്റിസ്റ്റ് (ഇ.വി.എസ്.) തസ്തികയ്ക്ക് എം.എസ്.സി. ഇ.വി.എസ്. സെക്കന്റ് ക്ലാസാണ് യോഗ്യത. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള കുറഞ്ഞപക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ക്യു.ജി.ഐ.എസ് ഉപയോഗിച്ച് ജിയോ സ്പേ
ഷ്യല്‍ ഡാറ്റ നിര്‍മ്മാണവും വിശകലനവും ചെയ്യുവാനുളള പ്രാവീണ്യവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിലഷണീയം.

ജി.ഐ.എസ്. ടെക്നീഷ്യന്‍ തസ്തികയ്ക്ക് ജി.ഐ.എസ് (ജിയോ ഗ്രാഫിക് ഇന്‍ഫര്‍മേഷന സിസ്റ്റം) സര്‍ട്ടിഫിക്കറ്റ്/കമ്പ്യൂട്ടര്‍ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ക്യു.ജി.ഐ.എസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഭൂപട നിര്‍മ്മാണത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

താല്‍പ്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഡി ബ്ലോക്ക്, പട്ടുരായ്ക്കല്‍, തൃശ്ശൂര്‍ ഓഫീസില്‍ (കേരള സ്റ്റേറ്റ് ഫിനാന്‍സ് എന്റര്‍പ്രൈസസിനു മുകളില്‍) ഓഗസ്റ്റ് എട്ടിന് രാവിലെ 9.30 ന് എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0487-2321868.

Share: