ലാബ് ടെക്‌നീഷ്യൻ ഇന്റർവ്യൂ 30ന്

Share:

തിരുഃ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.റ്റി/ബി.എസ്.സി എം.എൽ.റ്റി/ എം.എസ്‌സി എം.എൽ.റ്റിയാണ് യോഗ്യത.

താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് രാവിലെ പത്തിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ബ്ലഡ് ബാങ്കിൽ ജോലി ചെയ്ത് പരിചയം ഉളളവർക്ക് മുൻഗണന.

Share: