ലാബ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡി.സി.വി.ടിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി.സി.വി.ടിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.